Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice

വെ​ള്ള, നീ​ല കാ​ര്‍​ഡുകൾക്ക് അ​രിവി​ഹി​തം വ​ര്‍​ധി​പ്പി​ക്കും: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വെ​​​​ള്ള, നീ​​​​ല റേ​​​​ഷ​​​​ന്‍​കാ​​​​ര്‍​ഡു​​​​ക​​​​ള്‍​ക്കു​​​​ള്ള അ​​​​രിവി​​​​ഹി​​​​തം അ​​​​ഞ്ചു കി​​​​ലോ​​​​വ​​​​രെ വ​​​​ര്‍​ധി​​​​പ്പി​​​​ക്ക​​​​ല്‍ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലെ​​​​ന്ന് മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്. നി​​​​ല​​​​വി​​​​ലെ കു​​​​റ​​​​ഞ്ഞ​​​​ വി​​​​ഹി​​​​തം കാ​​​​ര​​​​ണം ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ പ​​​​ല​​​​രും റേ​​​​ഷ​​​​ന്‍ വാ​​​​ങ്ങാ​​​​ത്ത സ്ഥി​​​​തി​​​​യു​​​​ണ്ട്. കൂ​​​​ടു​​​​ത​​​​ല്‍ അ​​​​രി ല​​​​ഭി​​​​ച്ചാ​​​​ല്‍ ഇ​​​​വ​​​​രും റേ​​​​ഷ​​​​ന്‍ക​​​​ട​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​മെ​​​​ന്നും അ​​​​രി​​​​വി​​​​ല നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ ഇ​​​​തും സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

ചി​​​​ല്ല​​​​റ റേ​​​​ഷ​​​​ന്‍​ക​​​​ട​​​​ക​​​​ളു​​​​ടെ മി​​​​നി​​​​മം പ്ര​​​​തി​​​​മാ​​​​സ വി​​​​ല്പ​​​​ന 45 ക്വി​​​​ന്‍റ​​​​ലി​​​​ല്‍​നി​​​​ന്ന് 35 ആ​​​​ക്ക​​​​ണ​​​​മെ​​​​ന്നു റേ​​​​ഷ​​​​ന്‍​ വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. മു​​​​ന്‍​ഗ​​​​ണ​​​​നേ​​​​ത​​​​ര കാ​​​​ര്‍​ഡി​​​​നു​​​​ള്ള വി​​​​ഹി​​​​തം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ക​​​​മ്മി​​​​ഷ​​​​ന്‍ കു​​​​റ​​​​യു​​​​ന്ന പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​വും. റേ​​​​ഷ​​​​ന്‍ വ്യാ​​​​പാ​​​​രിസം​​​​ഘ​​​​ട​​​​നാ​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണു മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

ഭ​​​​ക്ഷ്യ​​​​ഭ​​​​ദ്ര​​​​ത നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 2021 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ല്‍ നി​​​​ല​​​​വി​​​​ല്‍​വ​​​​ന്ന കേ​​​​ര​​​​ള ല​​​​ക്ഷ്യാ​​​​ധി​​​​ഷ്ഠി​​​​ത പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ ആ​​​​ക്ടി​​​​ലെ (കെ​​​​ടി​​​​പി​​​​ഡി​​​​എ​​​​സ്) ച​​​​ട്ട​​​​ത്തി​​​​ല്‍ കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. അ​​​​ന​​​​ന്ത​​​​രാ​​​​വ​​​​കാ​​​​ശി നി​​​​യ​​​​മ​​​​നം, സെ​​​​യി​​​​ല്‍​സ്മാ​​​​ന്മാ​​​​ര്‍​ക്കു ലൈ​​​​സ​​​​ന്‍​സ് കൈ​​​​മാ​​​​റ​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടയു​​​​ള്ള റേ​​​​ഷ​​​​ന്‍ വ്യാ​​​​പാ​​​​രി​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു ഭേ​​​​ദ​​​​ഗ​​​​തി ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്ത് റേ​​​​ഷ​​​​ന്‍ വി​​​​ത​​​​ര​​​​ണ​​​​വും റേ​​​​ഷ​​​​ന്‍ ക​​​​ട​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​മാ​​​​ണി​​​​ത്.

ചി​​​​ല്ല​​​​റ റേ​​​​ഷ​​​​ന്‍​വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ വേ​​​​ത​​​​ന​​​​വ​​​​ര്‍​ധ​​​​ന പാ​​​​ക്കേ​​​​ജ് സം​​​​ബ​​​​ന്ധി​​​​ച്ച ഫ​​​​യ​​​​ല്‍ എ​​​​ത്ര​​​​യും വേ​​​​ഗം സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു വി​​​​ടാ​​​​ന്‍ മ​​​​ന്ത്രി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. സ്മാ​​​​ര്‍​ട്ട് പി​​​​ഡി​​​​എ​​​​സ് പൂ​​​​ര്‍​ണ​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ല്‍ വ​​​​രു​​​​മ്പോ​​​​ള്‍ കാ​​​​ര്‍​ഡ് ഉ​​​​ട​​​​മ​​​​ക​​​​ള്‍​ക്കു റേ​​​​ഷ​​​​ന്‍ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​യ​​​​ത്തു​​​​ത​​​​ന്നെ റേ​​​​ഷ​​​​ന്‍ വ്യാ​​​​പാ​​​​രി അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു കൈ​​​​മാ​​​​റ്റം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഉ​​​​റ​​​​പ്പ് നി​​​​ല​​​​വി​​​​ലു​​​​ണ്ട്.

റേ​​​​ഷ​​​​ന്‍ വ്യാ​​​​പാ​​​​രി ക്ഷേ​​​​മ​​​​നി​​​​ധി കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യി പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ക്ക​​​​ല്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. നി​​​​ല​​​​വി​​​​ലു​​​​ള്ള ക്ഷേ​​​​മ​​​​നി​​​​ധി കു​​​​ടി​​​​ശി​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നു​​​​ള്ള 1.70 കോ​​​​ടി രൂ​​​​പ ന​​​​ല്‍​കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം നി​​​​ല​​​​വി​​​​ലു​​​​ണ്ട്. കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ മ​​​​ണ്ണെ​​​​ണ്ണ വി​​​​ത​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള പ​​​​രാ​​​​തി​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കും. കെ ​​​​സ്റ്റോ​​​​റി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം വി​​​​പു​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

ഗ്രാ​​​​മീ​​​​ണ ബാ​​​​ങ്ക് സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍കൂ​​​​ടി റേ​​​​ഷ​​​​ന്‍​ക​​​​ട​​​​ക​​​​ളി​​​​ല്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ധ്യ​​​​ത പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. ഇ​​​​തു​​​​വ​​​​ഴി സാ​​​​മൂ​​​​ഹ്യ​​​​സു​​​​ര​​​​ക്ഷാ പെ​​​​ന്‍​ഷ​​​​ന്‍, മ​​​​റ്റു സ​​​​ര്‍​ക്കാ​​​​ര്‍ പെ​​​​ന്‍​ഷ​​​​നു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​വ​​​​ര്‍​ക്കു റേ​​​​ഷ​​​​ന്‍ക​​​​ട​​​​യി​​​​ല്‍ വ​​​​ന്ന് സ്വ​​​​ന്തം അ​​​​ക്കൗ​​​​ണ്ടി​​​​ല്‍നി​​​​ന്ന് തു​​​​ക പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​ന്‍ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കാ​​​​നാ​​​​വും. നി​​​​ല​​​​വി​​​​ലു​​​​ള്ള സി​​​​എ​​​​സ്‌​​​​സി സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍, എ​​​​ല്‍​പി​​​​ജി വി​​​​ത​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യും കൂ​​​​ടു​​​​ത​​​​ല്‍ വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും മ​​​​ന്ത്രി നി​​​​ര്‍​ദ്ദേ​​​​ശം ന​​​​ല്‍​കി.

Business

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി​ ഇടിഞ്ഞു

കൊ​​ച്ചി: പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ മൂ​​ന്നു മാ​​സം നീ​​ണ്ടു​​നി​​ന്ന സം​​ഘ​​ർ​​ഷം കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള വ്യോ​​മ, ക​​പ്പ​​ൽ​​മാ​​ർ​​ഗ​​മു​​ള്ള ച​​ര​​ക്കു ക​​യ​​റ്റു​​മ​​തി​​യെ ഗു​​രു​​ത​​ര​​മാ​​യി ബാ​​ധി​​ച്ചു. കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ളം (സി​​യാ​​ൽ), കാ​​ലി​​ക്ക​​ട്ട് അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ളം, കൊ​​ച്ചി തു​​റ​​മു​​ഖം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ക​​യ​​റ്റു​​മ​​തി​​യി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ഇ​​തേ ​​കാ​​ല​​യ​​ള​​വി​​നെ അ​​പേ​​ക്ഷി​​ച്ച് ഈ ​​മാ​​ർ​​ച്ച്-​​മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ കു​​ത്ത​​നെ​​യു​​ള്ള ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി.

കേ​​ര​​ള എ​​ക്സ്പോ​​ർ​​ട്ടേ​​ഴ്സ് ഫോ​​റം ത​​യാ​​റാ​​ക്കി​​യ റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​ണ് മൂ​​ന്നു മാ​​സം നീ​​ണ്ട യു​​ദ്ധം കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള വ്യോ​​മ​​മാ​​ർ​​ഗ​​മു​​ള്ള ക​​യ​​റ്റു​​മ​​തി​​യെ ഏ​​ൽ​​പ്പി​​ച്ച​​ത്. 2025ലെ ​​ഇ​​തേ കാ​​ല​​യ​​ള​​വി​​നെ അ​​പേ​​ക്ഷി​​ച്ച് 2026 മാ​​ർ​​ച്ച് മു​​ത​​ൽ മേ​​യ് വ​​രെ​​യു​​ള്ള മാ​​സ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന​​ത്തെ പ്ര​​ധാ​​ന എ​​യ​​ർ​​പോ​​ർ​​ട്ടു​​ക​​ളാ​​യ കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട് എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ൽനി​​ന്നും ഉ​​ള്ള പെ​​രി​​ഷ​​ബി​​ൾ (പെ​​ട്ടെ​​ന്ന് കേ​​ടാ​​കു​​ന്ന വ​​സ്തു​​ക്ക​​ൾ) കാ​​ർ​​ഷി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ വ​​ലി​​യ ഇ​​ടി​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. യൂ​​റോ​​പ്പി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി​​യെ​​യും യു​​ദ്ധം ഗു​​രു​​ത​​ര​​മാ​​യി ബാ​​ധി​​ച്ചു.

കൊ​​ച്ചി​​ വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി​​യു​​ള്ള ക​​യ​​റ്റു​​മ​​തി

ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ സി​​യാ​​ൽ വ​​ഴി​​യു​​ള്ള എ​​യ​​ർ കാ​​ർ​​ഗോ​​യി​​ൽ വ​​ലി​​യ ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മാ​​ർ​​ച്ചി​​ൽ 3,146.9 ട​​ണ്‍ ക​​യ​​റ്റു​​മ​​തി ന​​ട​​ത്തി​​യ സ്ഥാ​​ന​​ത്ത് ഇ​​ത്ത​​വ​​ണ 36.41 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 2000 ട​​ണ്ണാ​​യി കു​​റ​​ഞ്ഞു. ഏ​​പ്രി​​ലി​​ൽ 2992 ട​​ണ്ണാ​​യി ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ 4370.7 ട​​ണ്ണി​​ൽ നി​​ന്ന് വ​​ള​​രെ കു​​റ​​വാ​​ണി​​ത്. 31.54 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വാ​​ണി​​ത്. മേ​​യ് മാ​​സ​​ത്തി​​ലും നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി​​യു​​ള്ള ക​​യ​​റ്റു​​മ​​തി കൂ​​ടി​​യെ​​ങ്കി​​ലും പ​​ഴ​​യ നി​​ല​​യി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യി​​ല്ല. മു​​ൻ​​വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ 4563.6 ട​​ണ്ണി​​ൽ​​നി​​ന്ന് 32.84 ശ​​ത​​മാ​​നം താ​​ഴ്ന്ന് 3065 മെ​​ട്രി​​ക് ട​​ണ്‍ മാ​​ത്ര​​മാ​​യി.

കോ​​ഴി​​ക്കോ​​ട് വ​​ഴി

കോ​​ഴി​​ക്കോ​​ട് വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി​​യു​​ള്ള ക​​യ​​റ്റു​​മ​​തി​​യി​​ൽ വ​​ൻ ഇ​​ടി​​വാ​​ണ് മൂ​​ന്നു​​മാ​​സ​​മു​​ണ്ടാ​​യ​​ത്.

2025 മാ​​ർ​​ച്ചി​​ൽ 2900.96 ട​​ണ്‍ ക​​യ​​റി​​പ്പോ​​യി​​ട​​ത്ത് ഇ​​ത്ത​​വ​​ണ 53.35 ശ​​ത​​മാ​​നം താ​​ഴ്ന്ന് 1353.2 ട​​ണ്ണാ​​യി ഒ​​തു​​ങ്ങി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഏ​​പ്രി​​ലി​​ൽ 3818.93 ട​​ണ്‍ ക​​യ​​റ്റി​​വി​​ട്ട​​തി​​നെ അ​​പേ​​ക്ഷി​​ച്ച് 55.73 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് ഇ​​ത്ത​​വ​​ണ 1690.52 ട​​ണ്ണി​​ലെ​​ത്തി. മേ​​യി​​ലെ ക​​യ​​റ്റു​​മ​​തി ക​​ഴി​​ഞ്ഞ ര​​ണ്ടു മാ​​സത്തേ​​ക്കാ​​ൾ താ​​ഴ്ന്നു. മു​​ൻ​​വ​​ർ​​ഷം 3384.42 മെ​​ട്രി​​ക് ട​​ണ്‍ ആ​​യി​​രു​​ന്ന​​ത് ഇ​​ത്ത​​വ​​ണ 56.63 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 1467.96 ട​​ണ്ണാ​​യി.

തു​​റ​​മു​​ഖം വ​​ഴി​​യു​​ള്ള ക​​യ​​റ്റു​​മ​​തി​​യി​​ലും ഇ​​ടി​​വ്

കൊ​​ച്ചി​​ൻ തു​​റ​​മു​​ഖം വ​​ഴി​​ ക​​ട​​ൽ​​മാ​​ർ​​ഗ​​മു​​ള്ള ക​​യ​​റ്റു​​മ​​തി​​യെ​​യും പ്ര​​തി​​സ​​ന്ധി ബാ​​ധി​​ച്ചു. ഷി​​പ്പിം​​ഗ് ചാ​​ർ​​ജു​​ക​​ൾ എ​​ട്ടി​​ര​​ട്ടി​​യി​​ല​​ധി​​കം വ​​ർ​​ധി​​ച്ച​​ത് പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കി. 2025 മാ​​ർ​​ച്ചി​​ൽ 13,580 ടി​​ഇ​​യു (ട്വ​​ന്‍റി ഫൂ​​ട്ട് ഇ​​ക്വി​​ല​​വ​​ന്‍റ് യൂ​​ണി​​റ്റ്- ച​​ര​​ക്കു​​ക​​ളു​​ടെ അ​​ള​​വ് ക​​ണ​​ക്കാ​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഒ​​രു അ​​ന്താ​​രാ​​ഷ്ട്ര ഏ​​ക​​കം) ക​​യ​​റ്റു​​മ​​തി ന​​ട​​ത്തി​​യ​​പ്പോ​​ൾ ഈ ​​വ​​ർ​​ഷ​​മി​​ത് 11,238 ടി​​ഇ​​യു ആ​​യി ഇ​​ടി​​ഞ്ഞു. 2025 ഏ​​പ്രി​​ലി​​ലെ 11,866 ടി​​ഇ​​യു ക​​യ​​റ്റു​​മ​​തി ഇ​​ത്ത​​വ​​ണ 8622 ടി​​ഇ​​യു​​വി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി.

യു​​ദ്ധ പ്ര​​തി​​സ​​ന്ധി സം​​സ്ഥാ​​ന​​ത്തെ ക​​ഠി​​ന​​മാ​​യി ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. കാ​​ര​​ണം, സ​​മു​​ദ്ര​​വി​​ഭ​​വ​​ങ്ങ​​ൾ, പ​​ച്ച​​ക്ക​​റി​​ക​​ൾ, പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ൾ, മ​​റ്റ് കാ​​ർ​​ഷി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ പെ​​ട്ടെ​​ന്ന് കേ​​ടു​​വ​​രു​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ക​​യ​​റ്റു​​മ​​തി സാ​​ധ​​ന​​ങ്ങ​​ളു​​ടെ വ​​ലി​​യൊ​​രു പ​​ങ്ക് ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ൾ വ​​ഴി​​യാ​​ണ്, പ്ര​​ത്യേ​​കി​​ച്ച് പ്ര​​ധാ​​ന ട്രാ​​ൻ​​സ്ഷി​​പ്പ്മെ​​ന്‍റ്-​​വി​​ത​​ര​​ണ കേ​​ന്ദ്ര​​മാ​​യ ദു​​ബാ​​യ് വ​​ഴി​​യാ​​ണ് അ​​യ​​യ്ക്കു​​ന്ന​​ത്. -കേ​​ര​​ള എ​​ക്സ്പോ​​ർ​​ട്ടേ​​ഴ്സ് ഫോ​​റം സെ​​ക്ര​​ട്ട​​റി മു​​ൻ​​ഷി​​ദ് അ​​ലി പ​​റ​​ഞ്ഞു.

കോ​​ഴി​​ക്കോ​​ട് അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ നി​​ന്നു​​ള്ള ക​​യ​​റ്റു​​മ​​തി അ​​ള​​വി​​ൽ ഉ​​ണ്ടാ​​യ കു​​ത്ത​​നെ​​യു​​ള്ള ഇ​​ടി​​വി​​ന് പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ളി​​ലൊ​​ന്ന് അ​​വി​​ടത്തെ പ​​രി​​മി​​ത​​മാ​​യ കാ​​ർ​​ഗോ കൈ​​കാ​​ര്യം ചെ​​യ്യ​​ൽ ശേ​​ഷി​​യാ​​ണ്. ഇ​​തി​​ന് വി​​പ​​രീ​​ത​​മാ​​യി, കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വ​​ലി​​യ ച​​ര​​ക്ക് ക​​ണ്‍​സൈ​​ൻ​​മെ​​ന്‍റു​​ക​​ൾ കൊ​​ണ്ടു​​പോ​​കാ​​ൻ ശേ​​ഷി​​യു​​ള്ള വൈ​​ഡ് ബോ​​ഡി വി​​മാ​​ന​​ങ്ങ​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​ത് ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ​​ക്ക് കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​വും , ഉ​​യ​​ർ​​ന്ന കാ​​ർ​​ഗോ ല​​ഭ്യ​​ത​​യും ഉറപ്പാക്കുന്നു. ച​​ര​​ക്ക​​യ​​പ്പ് വൈ​​കാ​​നു​​ള്ള സാ​​ധ്യ​​ത കു​​റ​​യ്ക്കു​​ക​​യും ചെ​​യ്യു​​ന്നു.

Kerala

പാലത്തിന് മുകളിൽ നെല്ല് ഉണങ്ങാനിട്ട് കർഷകരുടെ പ്രതിഷേധം

കൊച്ചി: എറണാകുളം കരുമാലൂർ പുറപ്പിള്ളികാവ് റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ മുകളിൽ നെല്ല് ഉണങ്ങാനിട്ട് കർഷകരുടെ പ്രതിഷേധം. വൻ ഗതാഗത തടസം സൃഷ്ടിച്ചു കൊണ്ടാണ് കർഷകർ പ്രതിഷേധിച്ചത്.

കരുമാലൂർ, കുന്നുകര, ആലങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. അതിനാൽ തന്നെ പാലത്തിൽ നെല്ല് നിരത്തിയിട്ടത് തടസം ഉണ്ടാക്കുകയാണ്.

എറണാകുളം ജില്ലയിൽ വലിയ തോതിൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന പ്രദേശമാണ് കരുമാലൂർ. കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും കാർഷിക പ്രവർത്തനങ്ങൾക്കും കാലതാമസം ഉണ്ടാക്കുന്നുണ്ട്.

സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്‍റെ തുക കർഷകർക്ക് കൃത്യസമയത്ത് ലഭിക്കാറില്ല. കോടികളുടെ കുടിശിക വരുന്നത് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.

National

അ​ഞ്ചു രൂ​പ​യ്ക്ക് മീ​ൻ കൂ​ട്ടി​യൊ​രു ഊ​ണ്; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി സു​വേ​ന്ദു അ​ധി​കാ​രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ വ​മ്പ​ൻ ദീ​പാ​വ​ലി, പെ​രു​ന്നാ​ൾ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന സ​ബ്‌​സി​ഡി കാ​ന്‍റീ​നു​ക​ളി​ലൂ​ടെ അ​ഞ്ചു രൂ​പ​യ്ക്ക് മീ​നും ചോ​റും അ​ട​ങ്ങു​ന്ന ഊ​ണ് ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ക​ല്ല്യാ​ണി​യി​ൽ ന​ട​ന്ന ഭ​ര​ണ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള 400 പ്ര​ത്യേ​ക സ​ർ​ക്കാ​ർ കാ​ന്‍റീ​നു​ക​ളി​ലൂ​ടെ​യാ​യി​രി​ക്കും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ​കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ദ്ധ​തി ന‌​ട​ത്തി​പ്പി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ന്ന​പൂ​ർ​ണ യോ​ജ​ന​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തി പു​തി​യ ആ​യു​ഷ് വ​കു​പ്പ് രൂ​പീ​ക​രി​ക്കും. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്ന​തി​ന് മു​ൻ​പാ​യി താ​മ​സി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കു നി​ർ​ദ്ദേ​ശം ന​ൽ​കി. ബം​ഗ്ല​ദേ​ശ് കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്ന​തി​നാ​യി ബി​എ​സ്എ​ഫി​ന് കൈ​മാ​റും.  

സ്ത്രീ​ക​ൾ​ക്ക് മാ​സം 3,000 രൂ​പ ല​ഭി​ക്കു​ന്ന അ​ന്ന​പൂ​ർ​ണ യോ​ജ​ന​യ്ക്കു​ള്ള ഫോ​മു​ക​ൾ മേ​യ് 27 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. സ്‌​കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മ​ദ്യ​ഷോ​പ്പു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

നെല്ല് സംഭരണം പാളി, കുട്ടനാട്ടില്‍ കര്‍ഷകരുടെ കണ്ണീര്‍കൊയ്ത്ത്

കോ​ട്ട​യം: പ്ര​തീ​ക്ഷ​യോ​ടെ പു​ഞ്ച​ക്കൃ​ഷി​യി​റ​ക്കി​യ നെ​ല്‍​ക്ക​ര്‍​ഷ​ക​രെ ഇ​ത്ത​വ​ണ​യും മി​ല്ലു​ട​മ​ക​ള്‍ പ​റ്റി​ച്ചു. സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ളു​ടെ അ​നാ​വ​ശ്യ കി​ഴി​വി​നും നി​യ​മ​ങ്ങ​ള്‍​ക്കും പാ​ഡി ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ന്ന​തോ​ടെ ചെ​റു​കി​ട നെ​ല്‍​ക്ക​ര്‍​ഷ​ക​രു​ടെ നെ​ല്ല് പാ​ട​ത്തു​ത​ന്നെ.

വ​ലി​യ തു​ക കു​ടി​ശി​ക​യു​ള്ള​തി​നാ​ല്‍ മി​ല്ലു​ക​ള്‍ നെ​ല്ലെ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. ഏ​ക്ക​ര്‍ ക​ണ​ക്കി​നു പാ​ട​മു​ള്ള ക​ര്‍​ഷ​ക​രു​ടെ നെ​ല്ലു മാ​ത്ര​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ഇ​ട​ത്ത​രം പാ​ട​ശേ​ഖ​ര​സ​മി​തി​ക്കാ​രു​ടെ​യും നെ​ല്ല് പാ​ട​ങ്ങ​ളി​ല്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്.

വേ​ന​ല്‍ മ​ഴ ആരംഭിച്ചതോടെ ക​ര്‍​ഷ​ക​രു​ടെ നെ​ഞ്ചി​ല്‍ ആ​ധി​യാ​ണ്. അ​പ്പ​ര്‍​കു​ട്ട​നാ​ട് പ്ര​ദേ​ശ​ത്ത് 75 ശ​ത​മാ​നം കൊ​യ്ത്തു മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ബാ​ക്കി​യു​ള്ള പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും കൊ​യ്ത്ത് ന​ട​ക്കു​ക​യാ​ണ്. കൊ​യ്തു കൂ​ട്ടി​യ നെ​ല്ലെ​ടു​ക്കാ​ന്‍ മി​ല്ലു​ട​മ​ക​ള്‍ വി​സ​മ്മ​തി​ക്കു​ന്ന​താ​ണ് സം​ഭ​ര​ണം അ​വ​താ​ള​ത്തി​ലാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

നെ​ല്ലി​ന് ആ​നു​പാ​തി​ക​മാ​യി ന​ല്‍​കേ​ണ്ട അ​രി സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്കം ഇ​പ്പോ​ഴും പ​ല​യി​ട​ത്തും തു​ട​രു​ക​യാ​ണ്. ഒ​രു ക്വി​ന്‍റ​​ല്‍ നെ​ല്ല് സം​സ്‌​ക​രി​ച്ചാ​ല്‍ 68 കി​ലോ​ഗ്രാം നെ​ല്ല് കി​ട്ട​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​യം. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ പ്ര​ത്യേ​ക​ത​യി​ല്‍ 64.5 കി​ലോ​ഗ്രാ​മേ കി​ട്ടൂ​വെ​ന്നാ​ണ് മി​ല്ലു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. 3.5 കി​ലോഗ്രാം ​കു​റ​വു​ണ്ടാ​കും. ഈ ​കു​റ​വ് പ​രി​ഹ​രി​ക്കാ​നു​ള്ള തു​ക സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണം. ഈ ​തു​ക കു​ടി​ശി​ക വ​രു​ന്ന​തി​നാ​ല്‍ മി​ല്ലു​ക​ള്‍ സ​ര്‍​ക്കാ​രു​മാ​യി ത​ര്‍​ക്ക​ത്തി​ലാ​ണ്.

സ​ര്‍​ക്കാ​രും കൃ​ഷി​വ​കു​പ്പും സ​പ്ലൈ​കോ​യു​മെ​ല്ലാം കൈ​കാ​ലു​പി​ടി​ച്ച് മി​ല്ലു​ട​മ​ക​ളെ പാ​ട​ത്തു കൊ​ണ്ടു​വ​ന്നാ​ലും പ്ര​ശ്‌​നം തീ​രു​ന്നി​ല്ല. നെ​ല്ലി​ലെ ന​ന​വു പ​റ​ഞ്ഞ് തൂ​ക്കം കു​റ​യ്ക്കാ​നു​ള്ള ശ്ര​മം മി​ല്ലു​ട​മ​ക​ള്‍ ആ​രം​ഭി​ക്കും. ഇ​തി​നു താ​ര ത​ള്ളു​ക എ​ന്നാ​ണ് പ​റ​യു​ന്ന​ത്. 100 കി​ലോ​ഗ്രാം നെ​ല്ല് സം​ഭ​രി​ക്കു​മ്പോ​ള്‍ 20 കി​ലോ കു​റ​ച്ചേ ന​ല്‍​കൂ എ​ന്നു പ​റ​യു​ന്ന മി​ല്ലു​ട​മ​ക​ളു​ണ്ട്.

നെ​ല്ലെ​ടു​ക്കു​മോ, നെ​ല്ലെ​ടു​ക്കു​മോ എ​ന്നു ചോ​ദി​ച്ച് ക​ര്‍​ഷ​ക​ര്‍ മി​ല്ലു​ട​മ​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കു​ക​യാ​ണ്. ലോ​റി വ​രി​ല്ല, എ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്, വ​ള്ള​ത്തി​ല്‍ എ​ത്തി​ക്കാ​മെ​ന്നും ചു​മ​ന്ന് ലോ​റി​യി​ല്‍ ക​യ​റ്റി​ത​രാ​മെ​ന്നു പ​റ​ഞ്ഞാ​ല്‍; നോ​ക്ക​ട്ടെ വ​രാ​മെ​ന്നു പ​റ​ഞ്ഞ് പോ​കു​ന്ന മി​ല്ലു​ട​മ​ക​ളും ഏ​ജ​ന്‍റും പി​ന്നെ ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ പോ​ലും എ​ടു​ക്കി​ല്ല.

പാ​ട​ത്തി​നു സ​മീ​പം കൂ​നകൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ല് പ്ലാ​സ്റ്റി​ക് ചാ​ക്കു​പ​യോ​ഗി​ച്ച് മൂ​ടി​യി​ടു​ക​യാ​ണ്. രാ​വി​ലെ ചാ​ക്ക് മാ​റ്റി വെ​യി​ല്‍ കൊ​ള്ളി​ക്കും. വൈ​കു​ന്നേ​രം വീ​ണ്ടും മൂ​ട​ണം. ഇ​ടി​യോ​ടു കൂ​ടി​യ വേ​ന​ല്‍​മ​ഴ​യും കാ​റ്റു​മെ​ത്തും. മ​ഴ​ക്കാ​റു കാ​ണു​മ്പോ​ഴെ ക​ര്‍​ഷ​ക​രു​ടെ നെ​ഞ്ചി​ല്‍ കോ​ളുക​യ​റി​യ രീ​തി​യാ​ണ്. പി​ന്നെ ആ​ധി​യാ​ണ്.

തി​രു​വാ​ര്‍​പ്പി​ൽ ഒ​മ്പ​തി​നാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ല്‍ കൊ​യ്ത്ത് ക​ഴി​ഞ്ഞി​ട്ട് 15 ദി​വ​സം ക​ഴി​ഞ്ഞു. ക​ര്‍​ഷ​ക​ര്‍ മില്ലു​ട​മ​ക​ളു​ടെ കാ​ലു​പി​ടി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​ര​ണം തു​ട​ങ്ങി. പ​ക്ഷേ ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ഴ ന​ന​ഞ്ഞ നെ​ല്ല് മു​ള​ച്ചുപൊ​ങ്ങി. 1500 ഏ​ക്ക​റാ​ണ് ഇ​വി​ടെ കൃ​ഷി. വ​മ്പ​ന്‍ പാ​ട​ശേ​ഖ​ര​മാ​യ​തി​നാ​ല്‍ നെ​ല്ല് ലോ​റി​യി​ല്‍ എ​ത്തി​ക്കു​ക ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്. പ​ക​ല്‍ പൊ​ള്ളു​ന്ന വെ​യി​ലി​ലും തൊ​ഴി​ലാ​ളി​ക​ള്‍ പാ​ട​ത്തു കൂ​ടി നെ​ല്ല് ചു​മ​ക്കു​ക​യാ​ണ്. ദൂ​രെ​യു​ള്ള പാ​ട​ത്തു​നി​ന്നു ക​ര​യ്ക്കു നെ​ല്ലെ​ത്തി​ക്കാ​ന്‍ യ​ന്ത്രം ഉ​ട​മ​ക​ള്‍ വാ​ങ്ങു​ന്ന​ത് മ​ണി​ക്കൂ​റി​ന് 2000 രൂ​പ​യാ​ണ്.

അ​യ്മ​നം ചീ​പ്പു​ങ്ക​ല്‍ 600ല്‍ ​പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഒ​രു​മാ​സ​മാ​യി കൊ​യ്തു കൂ​ട്ടി​യ നെ​ല്ല് കൊ​ടും​ചൂ​ടി​ലും മ​ഴ​യി​ലും ന​ശി​ക്കു​ക​യാ​ണ്. 23 കി​ലോ തൂ​ക്ക​ത്തി​ല്‍ കി​ഴി​വ് വേ​ണ​മെ​ന്ന് പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​റു​ടെ പി​ടി​വാ​ശി​യാ​ണ് നെ​ല്ലു സം​ഭ​ര​ണം വൈ​കു​ന്നേ​തി​നു കാ​ര​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു. പ​തി​ര് അ​ധി​ക​മാ​ണെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ പ​തി​ര് യ​ന്ത്ര​സ​ഹാ​യ​ത്താ​ല്‍ വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. നെ​ല്ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​ക്കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി 23 കി​ലോ​യാ​ണ് പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ക​ര്‍​ഷ​ക​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

നെ​ല്ലു സം​ഭ​ര​ണ​ത്തി​ലെ ഒ​ത്തു​ക​ളി മൂ​ലം ജി​ല്ല​യി​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​രു​ടെ നെ​ല്ല് സം​ഭ​രി​ക്കാ​തെ പാ​ട​വ​ര​മ്പ​ത്ത് കി​ട​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ അ​രി​മി​ല്ലു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​പ്പ​റ്റി ന​ട​ത്തു​ന്ന വ​ന്‍​കി​ട കൃ​ഷി​യു​ടെ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത് ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന നെ​ല്ലു സം​ഭ​ര​ണം റേ​ഷ​ന്‍​കാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ലാ​ക്ക​ണ​മ​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ര്‍​ന്നാ​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ ഈ ​മേ​ഖ​ല​യി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ബി ഐ​പ്പ് പ​റ​ഞ്ഞു.

Business

പ​ശ്ചി​മേ​ഷ്യൻ സം​ഘ​ര്‍​ഷം ; കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള ച​ര​ക്കുനീക്കം ​നി​ല​ച്ചു

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ല്‍ യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ​ഴം, പ​ച്ച​ക്ക​റി അ​ട​ക്ക​മു​ള്ള ച​ര​ക്കു​ക​ളു​ടെ ക​യ​റ്റു​മ​തി പ്ര​തി​സ​ന്ധി​യി​ല്‍. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ളം തെ​റ്റി​യ​തോ​ടെ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ക​യ​റ്റു​മ​തി താ​ത്കാ​ലി​ക​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ക​യ​റ്റു​മ​തി​ക്കാ​യി എ​ത്തി​ച്ച ട​ണ്‍​ക​ണ​ക്കി​നു ച​ര​ക്കു​ക​ളാ​ണ് സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​ണ് ഗ​ള്‍​ഫ് മേ​ഖ​ല. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി മാ​സം 2,500 ട​ണ്‍ വ​രെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഗ​ള്‍​ഫി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്.

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് 1,300 ട​ണ്‍ വ​രെ ച​ര​ക്കു​ക​ളും ക​ണ്ണൂ​ര്‍, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യാ​യി 600 ട​ണ്‍ ച​ര​ക്കു​ക​ളും ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്. ഉ​ത്സ​വ സീ​സ​ണു​ക​ളി​ല്‍ ക​യ​റ്റു​മ​തി ഇ​തി​ലും വ​ര്‍​ധി​ക്കാ​റാ​ണ് പ​തി​വ്. ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം ഏ​പ്രി​ല്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ യു​എ​ഇ​ലേ​ക്ക് 1,806.82 കോ​ടി​യു​ടെ​യും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് 283.69 കോ​ടി​യു​ടെ​യും പ​ഴം, പ​ച്ച​ക്ക​റി​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍​നി​ന്നു ക​യ​റ്റു​മ​തി ചെയ്തത്.

യു​ദ്ധം തു​ട​രു​ന്ന​തി​നാ​ല്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​ക​ളി​ലേ​ക്കും പ​ശ്ചി​മേ​ഷ്യ​യി​ലെ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ക​യ​റ്റു​മ​തി നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള എ​ക്‌​സ്‌​പോ​ര്‍​ട്ടേ​ഴ്‌​സ് ഫോ​റം സെ​ക്ര​ട്ട​റി മു​ന്‍​ഷി​ദ് അ​ലി പ​റ​ഞ്ഞു. ദോ​ഹ വ​ഴി​യും ദു​ബാ​യ് വ​ഴി​യു​മാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​ക​ളി​ലേ​ക്കു ച​ര​ക്കു​ക​ള്‍ ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 27ന് ​ശേ​ഷം വി​മാ​ന മാ​ര്‍​ഗം കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ച​ര​ക്കു​നീ​ക്കം നി​ല​ച്ചു.

ക​ട​ൽ​മാ​ർ​ഗ​മു​ള്ള ച​ര​ക്കു​നീ​ക്ക​ങ്ങ​ളി​ലാ​ണ് യു​ദ്ധാ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ന്ന​ത്. മാ​ര്‍​ച്ച് ഒ​ന്നി​ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യ്ക്കാ​ണ് വ​ല്ലാ​ര്‍​പാ​ടം ടെ​ര്‍​മി​ന​ലി​ല്‍​നി​ന്ന് 500 ക​ണ്ടെ​യ്‌​ന​റു​മാ​യി അ​വ​സാ​ന ച​ര​ക്കു​ക​പ്പ​ല്‍ പു​റ​പ്പെ​ട്ട​ത്. യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് ല​ബ​ന​ന്‍ തു​റ​മു​ഖം അ​ട​ച്ച​തി​നാ​ല്‍ ഈ ​ക​പ്പ​ല്‍ കൊ​ച്ചി​യി​ലേ​ക്കു മ​ട​ങ്ങി. ക​പ്പ​ൽ പാ​ത​ക​ൾ​ക്ക് പ​ല​യി​ട​ത്തും നി​രോ​ധ​ന​മു​ള്ള​തും സു​ര​ക്ഷാ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തു​മാ​ണ് ച​ര​ക്കു​നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ട​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

Agriculture

തി​രു​മാ​റാ​ടി​യി​ലെ ക​ർ​ഷ​ക​രു​ടെ ആ​ശ​യും ആ​ശ​ങ്ക​യും

എ​റ​ണാ​കു​ളം തി​രു​മാ​റാ​ടി പാ​ട​ശേ​ഖ​രം പ​ച്ച​പ്പി​ൽ കു​ളി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ക​തി​രി​ട്ട നെ​ൽ​ച്ചെ​ടി​ക​ളി​ൽ​നി​ന്നു നൂ​റു​മേ​നി വി​ള​വ് പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി.

പ​ത്തു പാ​ട​ശേ​ഖ​സ​മി​തി​ക​ളാ​ണ് ഉ​ള്ള​ത്. തി​രു​മാ​റാ​ടി, മ​ണ്ണ​ത്തൂ​ർ, ഒ​ലി​യ​പ്പു​റം, മൊ​ട​ക്കു​റ്റി, കാ​ക്കൂ​ർ എ​ന്നി​ങ്ങ​നെ 150 ഹെ​ക്ട​ർ പാ​ട​മാ​ണു​ള്ള​ത്. ഇ​തി​ൽ 62 ഹെ​ക്ട​റി​ൽ മാ​ത്ര​മാ​ണ് കൃ​ഷി. ക​ർ​ഷ​ക​സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലാ​യും അ​രി​യാ​യു​മാ​ണ് വി​പ​ണ​നം.

പാ​ര​ന്പ​രാ​ഗ​ത​മാ​യി നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ മാ​ത്ര​മാ​ണ് കൃ​ഷി തു​ട​രു​ന്ന​ത്. ഒ​ക്ടോ​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യാ​ണ് കൃ​ഷി. വി​ത്ത് അ​നു​സ​രി​ച്ച് 110 മു​ത​ൽ 150 ദി​വ​സം വ​രെ​യാ​ണ് നെ​ല്ലി​ന്‍റെ വി​ള​വ്. ന​ടീ​ലും വി​ത​യു​മാ​ണ് പാ​ട​ത്ത് ന​ടു​ന്ന​ത്. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചും ഞാ​റ് ന​ടു​ന്നു​ണ്ട്.

എ​ആ​ർ 5, ഉ​മ, കു​ഞ്ഞൂ​ഞ്ഞ്, സൗ​പ​ർ​ണി​ക, മ​ണി​ര​ത്ന വി​ത്തു​ക​ളാ​ണ് സാ​ധാ​ര​ണ ന​ടു​ന്ന​ത്. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​യ്ത്ത് ന​ട​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ നെ​ല്ല​റ​യാ​ണ് തി​രു​മാ​റാ​ടി.

കൊ​യ്ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​മാ​യാ​ണ് കാ​ക്കൂ​ർ കാ​ള​വ​യ​ൽ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ദേ​ശ​ത്ത് നെ​ൽ​കൃ​ഷി വ​ർ​ഷാ​വ​ർ​ഷം കു​റ​ഞ്ഞു​വ​രു​ക​യാ​ണ്. ഇ​രു​പ്പൂ​കൃ​ഷി ചെ​യ്തി​രു​ന്ന പാ​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഒ​റ്റ കൃ​ഷി​യാ​ണ് ഉ​ള്ള​ത്.

കൃ​ഷി​ച്ചെ​ല​വ് വ​ർ​ധി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ച് വ​രു​മാ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​ശ​ങ്ക​യി​ലാ​യ ക​ർ​ഷ​ക​ർ കൃ​ഷി കു​റ​ച്ചു​കൊ​ണ്ടു​വ​രു​ക​യാ​ണ്. മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ കാ​ർ​ഷി​ക മേ​ഖ​ല​യെ പാ​ടേ അ​വ​ഗ​ണി​ച്ചു.

ഒ​രു കി​ലോ നെ​ല്ല് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ തി​രു​മാ​റാ​ടി മേ​ഖ​ല​യി​ൽ 50 മു​ത​ൽ 60 രൂ​പ വ​രെ ചെ​ല​വാ​കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത് 30 രൂ​പ നി​ര​ക്കി​ലാ​ണ്. കൊ​യ്ത് വൃ​ത്തി​യാ​ക്കി, നെ​ൽ സം​ഭ​രി​ച്ചു വ​ച്ചാ​ൽ സ​ർ​ക്കാ​ർ സ​മ​യ​ത്ത് എ​ടു​ക്കി​ല്ല.

പ​തി​ര്, ഉ​ണ​ക്കു​കു​റ​വ് എ​ന്നി​ങ്ങ​നെ പ​ല തൊ​ടു​ന്യാ​യ​ങ്ങ​ളും പ​റ​ഞ്ഞ് തൂ​ക്ക​ത്തി​ൽ കി​ഴി​വ് വ​രു​ത്തു​ന്നു. അ​വ​സാ​നം സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം വാ​യ്പ​യാ​യാ​ണ് ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന​ത്.

ഇ​ങ്ങ​നെ വാ​യ്പ ന​ൽ​കു​ന്ന​ത് ക​ർ​ഷ​രു​ടെ സി​ബി​ൽ സ്കോ​റി​നെ ബാ​ധി​ച്ചെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും മ​റ്റും വാ​യ്പ​യ്ക്കു ബാ​ങ്കു​ക​ളെ സ​മീ​പി​ക്കു​ന്പോ​ൾ പ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​നാ​യ ഷാ​ജി പു​ന്ന​മ​റ്റം പ​റ​ഞ്ഞു.

കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വ​ള​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന​പ​രാ​തി. ഭീ​മ​മാ​യ വി​ല കൊ​ടു​ത്ത് കൂ​ട്ടു​വ​ള​ങ്ങ​ൾ ഇ​ടാ​ൻ സാ​ധി​ക്കി​ല്ല. യൂ​റി​യ, പൊ​ട്ടാ​ഷ് തു​ട​ങ്ങി​യ വ​ള​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്ത് ല​ഭി​ക്കു​ന്നി​ല്ല.

ഇ​തു മൂ​ലം വ​ള​പ്ര​യോ​ഗ രീ​തി​യി​ൽ മാ​റ്റം വ​രു​ത്തേ​ണ്ടി​വ​ന്നു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന സ​ബ്സി​ഡി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും സ​മ​യ ബ​ന്ധി​ത​മാ​യി ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ല. ഉ​ഴ​വൂ​ർ, വാ​ളി​യ​പ്പാ​ടം തോ​ട്ടി​ലെ ജ​ല​നി​ര​പ്പ് അ​നു​സ​രി​ച്ചാ​ണ് തി​രു​മാ​റാ​ടി പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി ഇ​റ​ക്കു​ന്ന​ത്.

ഇ​രു​തോ​ടു​ക​ളി​ലും ചി​റ​ക​ൾ ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ ജ​ല​സേ​ച​ന​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ട്. ര​ണ്ടു വ​ർ​ഷ​മാ​യി പ​ണി​ന​ട​ക്കു​ന്ന ചി​റ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​ട്ടി​ല്ല. അ​തി​നാ​ൽ, മൊ​ട​ക്കു​റ്റി പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്ന് ക​ർ​ഷ​ക​ര​നാ​യ സി​ബി ജോ​സ് പ​റ​ഞ്ഞു.

 

Business

രാജ്യത്തെ ഭക്ഷ്യോത്പാദനം എക്കാലത്തെയും ഉയർന്ന നിരക്കിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഭ​​​ക്ഷ്യ​​​ധാ​​​ന്യ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​വ്. എ​​​ക്കാ​​​ല​​​ത്തെ​​​യും വ​​​ലി​​​യ ഉ​​​ത്പാ​​​ദ​​​ന​​​മാ​​​ണ് 2024-25 വ​​​ർ​​​ഷം ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ഭ​​​ക്ഷ്യ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 7.65 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 2024-25ലെ ​​​ഭ​​​ക്ഷ്യ ഉ​​​ത്പാ​​​ദ​​​നം എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് 35.77 കോ​​​ടി ട​​​ണ്ണി​​​ലാ​​​ണ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 33.22 കോ​​​ടി ട​​​ണ്‍ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു രാ​​​ജ്യം ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. കേ​​​ന്ദ്രം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​റ​​​ത്തു​​​വി​​​ട്ട 2024-25ലെ ​​​വി​​​ള ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സ​​​ന​​​ഘ​​​ട്ട അ​​​നു​​​മാ​​​ന​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ ക​​​ണ​​​ക്കു​​​ക​​​ളു​​​ള്ള​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് അ​​​രി, ഗോ​​​ത​​​ന്പ് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​വാ​​​ണ് പു​​​തി​​​യ റെ​​​ക്കോ​​​ർ​​​ഡ് സാ​​​ധ്യ​​​മാ​​​ക്കി​​​യ​​​ത്. അ​​​രി ഉ​​​ത്പാ​​​ദ​​​നം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​തി​​​ൽ​​​നി​​​ന്നു 123.59 ല​​​ക്ഷം ട​​​ണ്‍ വ​​​ർ​​​ധി​​​ച്ച് 1501.84 ല​​​ക്ഷം ട​​​ണ്ണി​​​ലേ​​​ക്കും ഗോ​​​ത​​​ന്പ് ഉ​​​ത്പാ​​​ദ​​​നം 46.53 ല​​​ക്ഷം ട​​​ണ്‍ വ​​​ർ​​​ധി​​​ച്ച് 1179.45 ല​​​ക്ഷം ട​​​ണ്ണി​​​ലേ​​​ക്കു​​​മെ​​​ത്തി.

ഇ​​​തു​​​പോ​​​ലെ ത​​​ന്നെ നാ​​​ട​​​ൻ ധാ​​​ന്യ​​​ങ്ങ​​​ൾ, പ​​​യ​​​ർ വ​​​ർ​​​ഗ​​​ങ്ങ​​​ൾ, എ​​​ണ്ണ​​​ക്കു​​​രു​​​ക്ക​​​ൾ, ക​​​രി​​​ന്പ്, പ​​​രു​​​ത്തി തു​​​ട​​​ങ്ങി​​​യ ഭ​​​ക്ഷ്യ​​​വ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഈ ​​​വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന എ​​​ട്ടു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര കൃ​​​ഷി​​​മ​​​ന്ത്രി ശി​​​വ്‌​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ പ​​​റ​​​ഞ്ഞു.

District News

നെൽച്ചെടികൾ നിലംപൊത്തി

ച​മ്പ​ക്കു​ളം: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പെ​യ്യു​ന്ന മ​ഴ ത​ക​ർ​ത്ത​ത് കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ. കു​ട്ട​നാ​ട്ടി​ലെ നെ​ടു​മു​ടി, കൈ​ന​ക​രി, ച​മ്പ​ക്കു​ളം, എ​ട​ത്വ കൃ​ഷി​ഭ​വ​നു​ക​ളു​ടെ കീ​ഴി​ൽ വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് പൊ​തു​വേ ര​ണ്ടാം കൃ​ഷി ചെ​യ്യു​ന്ന​ത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മ​ഴമൂ​ലം നെ​ൽ​ച്ചെടി​ക​ൾ നിലംപൊത്തി.


ഈ ​വ​ർ​ഷം കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ആ​ധി​ക്യം മൂ​ലം സാ​ധാ​ര​ണ​യി​ലും താ​മ​സി​ച്ചാ​ണ് ര​ണ്ടാം കൃ​ഷി ഇ​റ​ക്കി​യ​ത്. ചി​ലയി​ട​ങ്ങ​ളി​ൽ കീ​ട​ശ​ല്യം ഉ​ണ്ടാ​യെ​ങ്കി​ലും പൊ​തു​വേ ന​ല്ല രീ​തി​യി​ൽ കൃ​ഷി ന​ട​ന്നുവ​രു​മ്പോ​ഴാ​ണ് ഇ​പ്പോ​ഴ​ത്തെ ന്യൂ​ന​മ​ർ​ദത്തെത്തുട​ർ​ന്നു​ള്ള ശ​ക്ത​മാ​യ മ​ഴ എ​ത്തു​ന്ന​ത്.


80 മു​ത​ൽ 90 ദി​വ​സം വ​രെ പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ ക​തി​ർവ​ന്ന് പാ​ൽ നി​റ​യു​ന്ന അ​വ​സ​ര​ത്തി​ൽ പെ​യ്യു​ന്ന മ​ഴ​യ​ത്ത് ചെ​ടി ഒ​ന്നാ​കെ വീ​ണു​പോ​കു​ന്ന​ത് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ മു​ഴു​വ​ൻ ത​കി​ടം മ​റി​ക്കു​ന്നു. ഇ​പ്പോ​ൾ വീ​ണു​പോ​കു​ന്ന നെ​ൽ​ച്ചെ​ടി​ക​ൾ കൊ​യ്യാ​ൻ പാ​ക​മാ​കു​മ്പോ​ഴേ​ക്കും കി​ളി​ർ​ക്കും. ഇ​ത് ന​ല്ല വി​ള​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്.


ഏ​ക്ക​ർ ഒ​ന്നി​ന് 25 മു​ത​ൽ 30 ക്വി​ന്‍റൽ വ​രെ വി​ള​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​ങ്ങ​നെ പ്ര​കൃ​തി​യു​ടെ അ​പ്ര​തീ​ക്ഷി​ത പ്ര​ഹ​രം ഉ​ണ്ടാ​കു​ന്ന​ത്. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മി​ക്ക ക​ർ​ഷ​ക​രു​ടെ​യും നെ​ൽ​ച്ചെ​ടി​ക​ൾ ഭാ​ഗി​ക​മാ​യി വീ​ണി​ട്ടു​ണ്ട്. ചി​ല ഇ​ട​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രു​ടെ​യും നെ​ൽച്ചെ​ടി​ക​ൾ വീ​ണു നശിച്ചു.


വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ച്ച് കൂ​ടു​ത​ൽ മു​ത​ൽ​മു​ട​ക്കി കൃ​ഷി ഇ​റ​ക്കി​യ ക​ർ​ഷ​ക​രാ​ണ് ഇ​പ്ര​കാ​രം മ​ഴ​യു​ടെ കെ​ണി​യി​ൽ വീ​ണി​രി​ക്കു​ന്ന​ത്.


കൃ​ഷി​ക്കാ​യി ചെ​ല​വ​ഴി​ക്കേ​ണ്ട മു​ഴു​വ​ൻ ചെ​ല​വും ന​ട​ത്തി​യ​തി​നുശേ​ഷം സം​ഭ​വി​ക്കു​ന്ന ഈ ​ദു​രി​ത​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​ർ ര​ക്ഷ​പ്പെ​ട​ണ​മെ​ങ്കി​ൽ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പൊ​തു​വി​ലു​ള്ള ന​ഷ്ടം പ​രി​ഗ​ണി​ക്കു​ന്ന രീ​തി​യി​ൽനി​ന്നു മാ​റി ഓ​രോ ക​ർ​ഷ​ക​ർ​ക്കും സം​ഭ​വി​ച്ചി​രി​ക്കു​ന്ന ന​ഷ്ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.


ഏ​ക്ക​ർ ഒ​ന്നി​ന് 35,000 മു​ത​ൽ 40,000 രൂ​പ വ​രെ ചെ​ല​വാ​യി​ട്ടു​ള്ള​പ്പോ​ൾ പാ​ട്ട​ക​ർ​ഷ​ക​ർ​ക്ക് അ​തി​ൽ കൂ​ടു​ത​ലും കൃ​ഷി​ക്ക് ചെ​ല​വ് വ​ന്നി​ട്ടു​ണ്ട്. സ​ർ​ക്കാ​രും കൃ​ഷിവ​കു​പ്പും യ​ഥാ​സ​മ​യം വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഈ ​ദു​രി​ത​ത്തി​ൽനി​ന്നു കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ർ​ക്ക് മോ​ച​ന​മു​ള്ളൂ.

Latest News

Corehub Up